
ദുബായ്: യുഎഇയില്‍ നിര്‍മിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന ജ്യൂസുകള്‍, പാല്‍, മറ്റു ഡെയറി ഉല്‍പന്നങ്ങള്‍ എന്നിവയുടെ നിലവാരം ഉയര്‍ത്തും. ഇതിന് അടുത്തവര്‍ഷം പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍വരും. എല്ലാ ഉല്‍പന്നങ്ങളുടെയും നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.
ഉല്‍പന്നങ്ങളുടെ നിലവാരം അടുത്തഘട്ടത്തിലേക്ക് എത്തിക്കാനാണു ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി (എസ്മ) വ്യക്തമാക്കി. ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും പുതിയ ചട്ടങ്ങളെക്കുറിച്ച് അവബോധം നല്‍കും.
നിര്‍മാണം, പായ്ക്കിങ്, വിതരണം, നിശ്ചിത താപനിലയില്‍ സൂക്ഷിക്കല്‍ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ പുതിയ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ബാധകമാണെന്ന് എസ്മ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഐനി പറഞ്ഞു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.