
ദുബായ്: എമിറേറ്റില്‍ അധ്യാപകരായി ജോലി ചെയ്യാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. എമിറേറ്റില്‍ അധ്യാപകരായി പെര്‍മിറ്റ് ലഭിക്കേണ്ടതിന് ആവശ്യമായ നിബന്ധനകളുടെ ഭാഗമായാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തുന്നതെന്ന് വൈജ്ഞാനികഫമാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) ക്വാളിഫിക്കേഷന്‍സ്ഫഅവാര്‍ഡ് മേധാവി ഡോ. നാജി ആല്‍ മഹ്ദി പറഞ്ഞു. ഏറ്റവും അവസാനം ജോലി ചെയ്ത രാജ്യത്തുനിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫെഡറല്‍ അധ്യാപക ലൈസന്‍സ് നേടിയ ശേഷം കെ.എച്ച്.ഡി.എയുടെ നിബന്ധനകള്‍ കൂടി പാലിക്കുന്നവര്‍ക്കാണ് ദുബായില്‍ അധ്യാപക ജോലിക്ക് അനുമതി നല്‍കുക. അധ്യാപകര്‍ക്ക് ദുബായിലെ സ്‌കൂളില്‍ ജോലി ചെയ്യുന്നതിന് കെ.എച്ച്.ഡി.എയില്‍നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. അധ്യാപകര്‍ സ്‌കൂളില്‍ ജോലിക്ക് ചേരുമ്പോള്‍ അവര്‍ക്ക് അതത് വിഷയങ്ങളില്‍ അധ്യാപനം നടത്താന്‍ കഴിവുണ്ടെന്നും അവര്‍ സ്‌കൂളിന് യോജിച്ചവരാണെന്നും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്. സ്വഭാവ സര്‍ട്ടിഫിക്കറ്റിന് പൊലീസ് റിപ്പോര്‍ട്ട് പോലുള്ള റിപ്പോര്‍ട്ടാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഡോ. നാജി ആല്‍ മഹ്ദി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.