Currency

പ്രിയപ്പെട്ട തീയതികള്‍ ഇനി വാഹന നമ്പരുകളാക്കാം

സ്വന്തം ലേഖകന്‍Friday, September 21, 2018 12:41 pm

ദുബായ്: പ്രിയപ്പെട്ട തീയതികള്‍ വാഹന നമ്പരുകളാക്കാന്‍ അവസരമൊരുക്കി ദുബായ് ആര്‍ടിഎ. ഡബ്ല്യു എന്ന സീരീസില്‍ 1967 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലെ ഇഷ്ടപ്പെട്ട തീയതി തിരഞ്ഞെടുക്കാം. അഞ്ചക്ക നമ്പരുകളാണ് ലഭിക്കുക.

ദിവസവും മാസവും വര്‍ഷവും ഉള്‍പ്പെടുത്താനാകും. 1670 ദിര്‍ഹമാണ് ഇതിനുള്ള ചെലവ്. ഉപഭോക്തൃ സേവനകേന്ദ്രങ്ങളിലും സ്മാര്‍ട് ആപ്പിലും ദുബായ് ഡ്രൈവ് ആര്‍ടിഎ സൈറ്റിലും ഇതിനു സൗകര്യമുണ്ട്. വെബ്‌സൈറ്റ്: www.rta.ae.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x