Currency

സന്ദര്‍ശകരുടെ എണ്ണം: ലോക നഗരങ്ങളില്‍ ദുബായ്ക്ക് നാലാം സ്ഥാനം

സ്വന്തം ലേഖകന്‍Thursday, September 27, 2018 3:27 pm

ദുബായ്: ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന നഗരങ്ങളില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും നാലാം സ്ഥാനം നിലനിര്‍ത്തി ദുബായ് രാജ്യാന്തര പട്ടികയില്‍. സന്ദര്‍ശകര്‍ കൂടുതല്‍ ദിവസം തങ്ങുന്ന ലോകനഗരങ്ങളില്‍ ഒന്നാം സ്ഥാനവും ദുബായ്ക്കാണ്. 2970 കോടി ഡോളറാണ് ഇതുവഴിയുള്ള വരുമാനം.

കഴിഞ്ഞവര്‍ഷം 1.56 കോടി സന്ദര്‍ശകരാണു ദുബായില്‍ തങ്ങിയത്. സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.5% വര്‍ധന രേഖപ്പെടുത്തിയതായും മാസ്റ്റര്‍ കാര്‍ഡ്‌സ് ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ സിറ്റീസ് സൂചികയില്‍ പറയുന്നു. മധ്യപൂര്‍വദേശവും ആഫ്രിക്കയും ഉള്‍പ്പെടുന്ന മേഖലയില്‍ അതിവേഗം വളരുന്ന നഗരങ്ങളില്‍ അബുദാബിയാണ് ഒന്നാമത്.

വ്യത്യസ്തമായ വിനോദസഞ്ചാര അനുഭവം, ഉല്ലാസത്തിനുള്ള സൗകര്യങ്ങള്‍, മികച്ച ആതിഥേയത്വം തുടങ്ങിയവയാണു ദുബായിലേക്കു സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതെന്നു മാസ്റ്റര്‍കാര്‍ഡ് യുഎഇ-ഒമാന്‍ ജനറല്‍ മാനേജര്‍ ഗിരീഷ് നന്ദ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x