
ദുബായ്: സാമ്പത്തിക ഇടപാടുകളുടെ പേരില്‍ കേസോ യാത്രാവിലക്കോ ഉണ്ടെങ്കില്‍ നേരിട്ട് അറിയാന്‍ ദുബായ് പൊലീസ് പുതിയ സംവിധാനം ഒരുക്കി. പലരും വിമാനത്താവളങ്ങളില്‍ എത്തിയതിന് ശേഷമാണ് യാത്രാവിലക്കിനെപ്പറ്റി അറിയുന്നതും കേസുകളില്‍ കുടുങ്ങുന്നതും, ഇത് ഒഴിവാക്കാനുള്ളതാണ് ഈ സംവിധാനം.
ദുബായ് പൊലീസിന്റെ വെബ്സൈറ്റില്‍ ആര്‍ക്കും പരിശോധിച്ച് കണ്ടെത്താവുന്ന വിധത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് എന്ന് ദുബായ് പൊലീസിന്റെ നിര്‍മിതബുദ്ധി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ അവസാനത്തെ സ്ഥിതി എന്തെന്ന് പരിശോധിക്കനും ഈ സംവിധാനത്തിലൂടെ കഴിയും.
ദുബായ് പൊലീസിന്റെ സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തും ഇത് പരിശോധിക്കാനാവുമെന്ന് അദ്ദേഹം അറിയിച്ചു. bb* dubaipolice.go.ae എന്ന വെബ്സൈറ്റ് വഴിയോ ദുബായ് പൊലീസിന്റെ ആപ്പ് വഴിയോ അന്വേഷണം നടത്താം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.