
ദുബായ്: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച വ്യാപക പൊടിക്കാറ്റ് ജനജീവിതം താറുമാറാക്കി. പകല്‍ പൂര്‍ണമായും പൊടിക്കാറ്റിന്റെ പിടിയിലമര്‍ന്ന സ്ഥിതിയിലായിരുന്നു ദുബായ് ഉള്‍പ്പെടെ യു.എ.ഇയിലെ മിക്ക എമിറേറ്റുകളും. ദൃശ്യപരിധി കുറഞ്ഞതിനാല്‍ നിരവധി വാഹനാപകടങ്ങളാണുണ്ടായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അബൂദബി, ദുബായ്, ഷാര്‍ജ ഉള്‍പ്പെടെ മിക്ക എമിറേറ്റുകളിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും പൊടിക്കാറ്റ് ബാധിച്ചു. ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള ചില സര്‍വീസുകളുടെ സമയക്രമം പുന:ക്രമീകരിക്കേണ്ടി വന്നു. അര ഡസനോളം വിമാനങ്ങള്‍ വൈകിയതിനു പുറമെ ഒരു സര്‍വീസ് റദ്ദാക്കിയതായും ദുബായ് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
വാഹനയാത്രികരും കടലില്‍ പോകുന്നവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആസ്മ പോലുള്ള അസുഖമുള്ളവര്‍, വയോധികര്‍, കുട്ടികള്‍ എന്നിവര്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പൊടിക്കാറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.