സ്കൈപ്പ്, ഫേസ് ടൈം എന്നിവക്ക് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ അറബ് പത്രമായ അല്‍ഇത്തിഹാദാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കുറ്റകൃത്യങ്ങളില്‍ ഇരയാക്കപ്പെടുന്ന കുട്ടികളെ സഹായിക്കുന്നതിനും ദുബായ് പൊലീസും കുട്ടികളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതിനുമായി പുതിയ കളര്‍ പട്രോളിന് ദുബായ് പൊലീസ് രൂപം നല്കി. ഇതിന്റെ പ്രവര്‍ത്തനം ശനിയാഴ്ച മുതല്‍ ആരംഭിച്ചു.
ദുബായില്‍ നിന്ന് അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ് നടത്തിയിരുന്ന ബസ് സര്‍വീസ് നിര്‍ത്തുന്നു. മേയ് 15 മുതലാണ് ബസ് സര്‍വീസ് അവസാനിപ്പിക്കുക.
മൂല്യവര്‍ധിത നികുതിയായി (വാറ്റ്) ഈടാക്കുന്ന തുക വിനോദസഞ്ചാരികള്‍ക്കു തിരികെ നല്‍കാനുള്ള ടൂറിസ്റ്റ്സ് റീഫണ്ട് സ്കീമിന് അംഗീകാരം. വിനോദ സഞ്ചാരികള്‍ക്ക് തുക മടക്കിനല്‍കുമെന്ന് നേരത്തെ ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക അംഗീകാരം നല്‍കിയത് കഴിഞ്ഞ ദിവസമാണ്.
ദുബായിലെ സൈക്ലിങ് ട്രാക്ക് ശൃംഖല വിപുലീകരിക്കുമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. നിലവിലുള്ള 316 കിലോമീറ്ററില്‍ നിന്ന് 850 കിലോമീറ്ററായി ദീര്‍ഘിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആര്.ടി.എയുടെ സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടര്‍ മോന അല്‍ ഉസൈമി വ്യക്തമാക്കി. 2030 ഓടെ വിപുലീകരണം പൂര്‍ത്തിയാകും.
ഇന്ത്യയിലേക്കു കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്കിയാല് ടിക്കറ്റ് നിരക്ക് കുറയ്ക്കാനാകുമെന്നു ഫ്ലൈ ദുബായ്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിലെല്ലാം നിറയെ യാത്രക്കാരുണ്ട്. സീസണ് ആകുമ്പോള്‍ തിരക്കുമൂലം പലര്‍ക്കും നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യമാണ്.
ദുബായ് എയര്‍പോര്‍ട്ട് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി മൂന്ന് പുതിയ പാലങ്ങള്‍ കൂടി തുറക്കുന്നു. ഏപ്രില്‍ 27ന് പാലങ്ങള്‍ തുറക്കുമെന്ന് റോഡ്-ഗതാഗത അതോറിറ്റി (ആര്.ടി.എ) ഡയറക്ടര്‍ ജനറല്‍ മതാര്‍ ആല് തായര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് സ്ട്രീറ്റില്‍നിന്ന് മറാകിഷ് സ്ട്രീറ്റിലേക്കുള്ള രണ്ടു വരി ടണല്‍ പാത ജൂലൈയിലും തുറക്കും.
തൃശൂര്‍ തളിക്കുളം സ്വദേശി മുഹമ്മദ് റാഫിയാണ് ദുബായ് അവീറിലെ ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ നവംബറില്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിലെ ഡെലിവറി ബോയിയായിരുന്ന മുഹമ്മദ് റഫി റാഫി ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ മറ്റൊരു ബൈക്കിടിച്ച് ഇറാന് സ്വദേശി മരിച്ച കേസിലാണ് ഇദ്ദേഹം ബ്ലഡ് മണി നല്‍കേണ്ടത്.
ഇനി പാര്‍ക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമുള്ള പുതിയ കാറ് സ്കാന്‍ ചെയ്ത് കണ്ടുപിടിക്കും. ഇതോടെ ഇന്‍സ്പെക്ടര്‍മാര്‍ക്ക് പാര്‍ക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ കണ്ടെത്താന്‍ ഇനി വാഹനത്തിന് അരികിലെത്തേണ്ടതില്ല.
സ്വര്‍ണം, വജ്രം എന്നിവ ഈട് നല്കുന്ന ക്രിപ്റ്റോ സ്വത്ത് ഇടപാടുകള്‍ക്ക് ദുബായില്‍ തുടക്കമായി. ഉല്പന്നം ഈടായുണ്ടെങ്കില് ഇത്തരം ഇടപാടുകള്‍ അനുവദനീയമാണെന്ന ഇസ്ലാമിക പണ്ഡിതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൂടുതല്‍ സ്ഥാപനങ്ങള്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്കായി രംഗത്തെത്തുകയാണ്.