Currency

ദുബായ് മുനിസിപ്പാലിറ്റി സേവന കേന്ദ്രങ്ങളില്‍ കടലാസ് ടോക്കണ് പകരം ഇനി എമിറേറ്റ്‌സ് ഐഡി

സ്വന്തം ലേഖകന്‍Tuesday, May 8, 2018 12:39 pm

 

ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ സേവന കേന്ദ്രങ്ങളില്‍ കടലാസ് ടോക്കണുകള്‍ ഒഴിവാക്കുന്നു. ജീവനക്കാരുടെ സേവനം ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ക്ക് കാത്തിരിപ്പിനു നല്‍കുന്ന ടോക്കണുകള്‍ക്ക് പകരം എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചുള്ള സംവിധാനമാണ് ദുബായ് മുനിസിപ്പാലിറ്റി നടപ്പാക്കുന്നത്.

സ്മാര്‍ട് ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. കടലാസ് ടോക്കണിനു പകരം നിര്‍ദിഷ്ട യന്ത്രത്തില്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് വിവരം സമര്‍പ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഫോണില്‍ സന്ദേശമായി കാത്തിരിപ്പ് നമ്പര്‍ ലഭിക്കും. ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന്റെ സുരക്ഷിതത്വവും ഇതുവഴി ലഭ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു.

ഓരോ ഉപഭോക്താവിന്റെയും ഐഡി നമ്പര്‍ അനുസരിച്ച് അവര്‍ക്കു വേണ്ട സേവനങ്ങള്‍ ക്രമീകരിക്കാനും അധികൃതര്‍ക്ക് കഴിയും. സേവനകേന്ദ്രങ്ങളിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കണമെന്ന ദുബായ് സര്‍ക്കാരിന്റെ ലക്ഷ്യവും പുതിയ പദ്ധതിക്കൊപ്പമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x