Currency

പ്ലസ് ടു പരീക്ഷ: യു.എ.ഇയില്‍ 96.3 ശതമാനം വിജയം

സ്വന്തം ലേഖകന്‍Friday, May 11, 2018 11:49 am

ദുബായ്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ യു.എ.ഇയില്‍ 96.3 ശതമാനം വിജയം. പരീക്ഷയെഴുതിയ 599 വിദ്യാര്‍ഥികളില്‍ 577 പേര്‍ വിജയിച്ചു. 32 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. രാജ്യത്തുനിന്ന് അപേക്ഷിച്ച 601 വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ പരീക്ഷക്ക് ഹാജരായിരുന്നില്ല.

എട്ട് സ്‌കൂളുകളിലാണ് യു.എ.ഇയില്‍ പരീക്ഷ നടന്നത്. മോഡല്‍ സ്‌കൂള്‍ അബൂദബി, ഇന്ത്യന്‍ സ്‌കൂള്‍ ഫുജൈറ, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ എന്നീ സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു. മോഡല്‍ സ്‌കൂള്‍ അബൂദബിയില്‍ 130 പേരും ഇന്ത്യന്‍ സ്‌കൂള്‍ ഫുജൈറയില്‍ 40 പേരും നിംസ് ഷാര്‍ജയില്‍ 63 പേരുമാണ് വിജയിച്ചത്. നിംസ് ഷാര്‍ജയില്‍ പരീക്ഷക്ക് അപേക്ഷിച്ച 64 പേരില്‍ ഒരാള്‍ ഒരു പരീക്ഷക്കും ഹാജരായിരുന്നില്ല.

ന്യൂ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റാസല്‍ഖൈമയില്‍ പരീക്ഷയെഴുതിയ 83 പേരില്‍ 80 പേര്‍ വിജയിച്ചു. ഒരാള്‍ പരീക്ഷക്ക് ഹാജരായിരുന്നില്ല. ഇംഗ്ലീഷ് സ്‌കൂള്‍ ഉമ്മുല്‍ ഖുവൈനില്‍ 60 പേരില്‍ 55 പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ദുബൈയില്‍ 99 വിദ്യാര്‍ഥികളില്‍ 87 പേര്‍ വിജയിച്ചു.

യു.എ.ഇയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച 32 പേരില്‍ 18 പേരും മോഡല്‍ സ്‌കൂള്‍ അബൂദബി വിദ്യാര്‍ഥികളാണ്. നിംസ് ദുബായില്‍ ആറ് പേര്‍ക്കും നിംസ് ഷാര്‍ജയില്‍ അഞ്ച് പേര്‍ക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ന്യൂ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റാസല്‍ഖൈമ, ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ദുബായ്, ഇംഗ്ലീഷ് സ്‌കൂള്‍ ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും സമ്പൂര്‍ണ എ പ്ലസുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x