Currency

ദുബായില്‍ ഡ്രൈവിങ് പരീക്ഷകള്‍ സ്മാര്‍ട്ടായി

സ്വന്തം ലേഖകന്‍Sunday, March 25, 2018 3:18 pm

ദുബായ്: ദുബായില്‍ ഇനി ഡ്രൈവിങ് പരീക്ഷകള്‍ നടത്തുക നൂതന സെന്‍സറുകളും ആധുനിക ക്യാമറകളും ഉപയോഗിച്ചാണ്. പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം ദുബായില്‍ ആരംഭിച്ചു. ഇതിലൂടെ കൃത്യമായ രീതിയില്‍ പരീക്ഷ നടത്താന്‍ സാധിക്കും. സ്മാര്‍ട്ട് യാര്‍ഡില്‍ കണ്‍ട്രോള്‍ ടവര്‍ വഴി ഒന്നിലധികം വാഹനങ്ങള്‍ ഒരേസമയം നിരീക്ഷിക്കാന്‍ പരിശോധകന് സാധിക്കുമെന്നത് പദ്ധതിയുടെ പ്രധാന സവിശേഷതയാണ്.

ദുബായ് സ്മാര്‍ട്ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡിന്റെ ഉദ്ഘാടനം അല്‍ ഖൂസിലെ ദുബായ് ഡ്രൈവിങ് സെന്ററില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ നിര്‍വഹിച്ചു. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഡ്രൈവിങ് ടെസ്റ്റിന്റെ വിവരങ്ങള്‍ സെന്‍ട്രല്‍ പ്രോസെസ്സറിലേക്ക് എത്തും. അവിടെ വച്ച് ഡ്രൈവിങ് രീതികളും പ്രതികരണവും കൃത്യമായി വിലയിരുത്തും. ഡ്രൈവിങ് ടെസ്റ്റിന്റെ ജയം പരാജയം നിര്‍ണയിക്കുന്നത് ഈ സംവിധാനം ഉപയോഗിച്ചാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x