Currency

ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് 100 ടാക്സികള്‍ സൗജന്യ സര്‍വീസ് നടത്തുന്നു

സ്വന്തം ലേഖകന്‍Sunday, March 18, 2018 9:04 am

ദുബായ്: ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് 100 ടാക്സികള്‍ മാര്‍ച്ച് 20ന് യാത്രക്കാര്‍ക്ക് സൗജന്യമായി സര്‍വീസ് നടത്തുന്നു. മാര്‍ച്ച് 20ന് സന്തോഷ ദിനത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് ദുബായ് ആര്‍.ടി.എ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്കായി ഹാട്ട ദാം തടാകത്തില്‍ സൗജന്യ കയാക്കിംഗും ഗ്ലോബല്‍ വില്ലേജില്‍ നിന്നും ലാമെര്‍, ദുബായ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും ദൂര സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടവര്‍ക്ക് ഹാപ്പിനസ്സ് ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദുബായ് മെട്രോയിലും ട്രാമിലും മാര്‍ച്ച് 20 ന് യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. സമൂഹത്തില്‍ ഒരു പോസിറ്റീവ് സമീപനം കൊണ്ടുവരുന്നതിനും ജനങ്ങളില്‍ അതേ കുറിച്ച് ഒരു അവബോധം സൃഷ്ടക്കുന്നതിനും ഇത് ഉതകുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കോ-ഓപ്പറേറ്റീവ് സി.ഇ.ഒ യൂസഫ് അല്‍ റിദാ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x