
ദുബായ്: അല്‍ മര്‍മൂം ഒട്ടക ഓട്ടമത്സരവും അല്‍ മര്‍മൂം പൈതൃകോത്സവവും 29 മുതല്‍ ആരംഭിക്കും. സ്വദേശികള്‍ക്കും വിദേശ സഞ്ചാരികള്‍ക്കും ഒരേ പോലെ ആകര്‍ഷകമായ മര്‍മൂം ഉത്സവത്തില്‍ ഇമറാത്തി സംസ്കാരവും പൈതൃകവും വിശദീകരിക്കുന്ന നൂറിലേറെ സ്റ്റാളുകളും വിപണന ശാലകളും ഒരുക്കും.
ഒമാന്‍, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തരൂപങ്ങളും വിവാഹ ചടങ്ങളുകളുടെ മാതൃകകളും പൈതൃകോത്സവത്തിന്റെ മറ്റൊരു സവിശേഷതയാണ്. മര്‍മൂം പൈതൃക ഉത്സവത്തിന്റെ ഓരോ അധ്യായവും സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്താറെന്ന് സുപ്രിം കമ്മിറ്റി അംഗവും മാര്‍ക്കറ്റിങ്- ഇവന്റ് വിഭാഗം മേധാവിയുമായ അബ്ദുല്ല ഫറാജ് പറഞ്ഞു.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ അനുസ്മരണ വര്‍ഷാചരണത്തിന്റെ ഭാഗമായി ഇക്കുറി പ്രത്യേക പ്രദര്‍ശനവും ഉണ്ട്. മര്‍മൂം ഒട്ടക ഓട്ട മത്സരത്തിന്റെ 37ാം എഡീഷന് ഏപ്രില്‍ ഒന്നു മുതലാണ് തുടങ്ങുക. 381ലാപ്പുകളായാണ് മത്സരം. 304 ആഡംബര വാഹനങ്ങള്‍, 48 കാഷ് അവാര്‍ഡുകള്‍, 46 ബഹുമതി ചിഹ്നങ്ങള്‍ എന്നിവ സമ്മാനമായി നല്‍കും. യു.എ.ഇക്കു പുറമെ ജി.സി.സി രാജ്യങ്ങളില്‍ നിന്നെല്ലാം പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.