Currency

ദുബായില്‍ തീ നിയന്ത്രിക്കാന്‍ ഇനി റോബോട്ടുകളും

സ്വന്തം ലേഖകന്‍Saturday, March 24, 2018 2:48 pm

ദുബായ്: അഗ്‌നിശമന സേനാ വിഭാഗത്തിനും ഇനി ദുബായില്‍ കൂട്ടായി റോബോട്ടുകളുണ്ടാകും. അഗ്‌നിശമന സേനയിലെ ജീവനക്കാര്‍ അപകടത്തില്‍ പെടുന്ന സാഹചര്യം ഇല്ലാതാക്കാനും ദുര്‍ഘട മേഖലകളില്‍ അനായാസം കടന്നു ചെല്ലാനും റോബോട്ടുകള്‍ക്കുസാധിക്കും. തീപിടിത്ത സംഭവങ്ങള്‍ കുറച്ചു കൊണ്ടു വരാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരമാവധി പ്രയോജനപ്പെടുത്താനാണ് ദുബായ് സിവില്‍ ഡിഫന്‍സിന്റെ തീരുമാനം.

ഉയരംകൂടിയ കെട്ടിടങ്ങളിലെ തീപിടിത്തങ്ങള്‍, റോഡപകടങ്ങള്‍ തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ നൊടിയിടെ എത്തിച്ചേര്‍ന്ന് സിവില്‍ ഡിഫന്‍സിനും പൊലീസിനും സമഗ്രചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ കൈമാറാന്‍ പറ്റുന്ന ഡ്രോണുകളും ഉറപ്പാക്കും. കൊടുംചൂട്, മണല്‍ക്കാറ്റ് എന്നിവ അതിജീവിക്കാന്‍ ഡ്രോണുകള്‍ക്കു സധിക്കുമെന്ന ഗുണവും ഉണ്ട്.

തെര്‍മല്‍ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകള്‍ക്ക് സ്‌ഫോടന സാധ്യതയുള്ള ഉല്‍പന്നങ്ങള്‍ ഉടന്‍ കണ്ടത്താനും സാധിക്കും. അഗ്‌നിപ്രതിരോധം ഉള്‍പ്പെടെയുള്ള രക്ഷാമാനദണ്ഡങ്ങള്‍ കെട്ടിടങ്ങളില്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി കെട്ടിടമുടമകള്‍ ഓരോ വര്‍ഷവും സിവില്‍ ഡിഫന്‍സില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) വാങ്ങിയിരിക്കണമെന്ന ചട്ടവും കര്‍ശനമായി നടപ്പാക്കുമെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x