
ദുബായ്: യുഎഇയില്‍നിന്ന് മൂന്നു മാസത്തിനിടെ ഇന്ത്യക്കാര്‍ സ്വന്തം നാട്ടിലേയ്ക്ക് അയച്ചത് 1,480 കോടി ദിര്‍ഹം. ഇതോടെ യുഎഇയില്‍നിന്ന് ഏറ്റവും കൂടുതല്‍ പണമൊഴുക്ക് ഇന്ത്യയിലേയ്ക്കായി. മുന്‍ വര്‍ഷത്തെക്കാള്‍ പണമൊഴുക്ക് വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് 2017 അവസാന പാദത്തില്‍ യുഎഇയില്‍നിന്ന് വിദേശരാജ്യങ്ങളിലേക്ക് അയച്ചത് 4,320 കോടി ദിര്‍ഹമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പണമൊഴുക്കുണ്ടായത് ഇന്ത്യയിലേക്കാണെന്നും വ്യക്തമാക്കുന്നു.
410 കോടി ദിര്‍ഹവുമായി പാക്കിസ്ഥാനികളാണ് പണം അയക്കുന്നതില്‍ രണ്ടാം സ്ഥാനത്തുള്ളത്. 310 കോടി ദിര്‍ഹമുമായി ഫിലിപ്പീന്‍സുകാരാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്താണ് അമേരിക്ക. ഈജിപ്ത്, ഇംഗ്ലണ്ട്, ബംഗ്ലദേശ് എന്നീ രാജ്യങ്ങക്കാരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. മൊത്തം തുകയുടെ 70 ശതമാനം പണമൊഴുക്കുണ്ടായതും ഈ ഏഴു രാജ്യങ്ങളിലേക്കാണ്. വിനിമയ നിരക്കിലെ ആനുകൂല്യമാണ് പണമൊഴുക്ക് വര്‍ധിക്കാന്‍ ഇടയായതെന്നാണ് വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.