കറാമയിലേക്കുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതാണ് പുതിയ പാലങ്ങളിലൊന്ന്. ശൈഖ് റാശിദ്, ശൈഖ് ഖലീഫാ ബിന്‍ സായിദ് സ്ട്രീറ്റ് ഇന്റര്‍ സെക്ഷനുകള്ക്കിടയിലായാണ് രണ്ടമത്തെ പാലം. ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ ആദ്യപാലത്തില് ഇരു ഭാഗത്തേക്കും രണ്ട് ലൈനുകളാണുള്ളത്.
യുഎഇയില്‍ തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുന്ന വിദേശികള്‍ സ്വദേശത്തുനിന്നു സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നിയമം ബാധകമാണ്.
രോഗികളെ കണ്ണടച്ചു തുറക്കും മുമ്പ് ആശുപത്രിയിലെത്തിക്കാന്‍ ദുബായ് കോര്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസ് (ഡി.സി.എ.എസ്.) പുതിയ സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ രംഗത്തിറക്കിയിരിക്കി. കാര്‍ സിറ്റി വാക്ക് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
നഗരത്തിന്റെ ചരിത്ര വീഥികളിലും പ്രധാന പ്രദേശങ്ങളിലും സഞ്ചരിക്കുമ്പോള്‍ അതിന്റെ വിശേഷങ്ങളും കഥകളുമറിയാന്‍ ഓഡിയോ ഗൈഡുകളുമായി ദുബായ് ടൂറിസം. മെട്രോ മൊമെന്റ്സ്, അല്‍ ഫഹീദി ആര്‍ക്കിടെക്ചര്‍ ടൂര്‍ എന്നിങ്ങനെയാണ് രണ്ട് ഓഡിയോ ഗൈഡുകള്‍.
ഓണ്‍ലൈന്‍ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ അഞ്ച് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രം ലഭിക്കുമായിരുന്നു. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയില്‍ 13 സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.
മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യാവുന്ന www.asteronline.com മിന്റെ തുടര്‍ച്ചയായാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. പ്ലേസ്റ്റോറിലും ആപ്സ്റ്റോറിലും ആസ്റ്റര്‍ ഫാര്‍മസി എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നാണ്.
നോളജ് ദിര്‍ഹം ഫീസ് സംബന്ധിച്ച നിയമം (1) 2018 പ്രകാരം ഫെഡറല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കും. ഇതു ദുബായ് സര്‍ക്കാരിന്റെ പബ്ലിക് ട്രഷറിയിലേക്കുപോകും. നോളജ് ദിര്‍ഹം ഫീസ് സ്വീകരിക്കുന്നതു സംബന്ധിച്ച ഇടപാടുകളും സുഗമമാക്കാന്‍ നിയമം അനുശാസിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നോളജ് ദിര്‍ഹം ഫീസ് ഈടാക്കാന്‍ അനുമതി നല്‍കുന്നതാണു നിയമം.
സ്ത്രീകള്‍ക്കു സ്വതന്ത്രമായി നടക്കാനാണു ഖസാം പാര്‍ക്കിനോട് അനുബന്ധിച്ചു നടപ്പാത നിര്‍മിച്ചതെന്നു പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ എന്‍ജിനീയര്‍ അഹ്മദ് മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു. ആദ്യമായാണു സ്ത്രീകളുടെ വ്യായാമത്തിനായി ഇത്തരം സൗകര്യം ഒരുക്കുന്നത്.
യു.എ.ഇയില്‍ നിയമാനുസൃതം ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത് 4100 പേര്‍ക്ക്. എന്നാല്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അമ്പതിനായിരം ദിര്‍ഹം പിഴയോ മൂന്ന് വര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷമായി പാട്ട് പാടി മലയാളി വിദ്യാര്‍ഥിനി സുചേത ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു. 102 ലോക ഭാഷകളിലെ ഗാനങ്ങള്‍ ആലപിച്ചാണ് 12വയസുകാരി അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ തടിച്ചുകൂടിയവര്‍ക്കു മുന്പിലായിരുന്നു പ്രകടനം.