Currency

ദുബായ് പൊലീസിന്റെ 18 സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ മാത്രം

സ്വന്തം ലേഖകന്‍Thursday, February 1, 2018 1:22 pm

ദുബായ്: ദുബായ് പൊലീസിന്റെ 18 തരത്തിലുള്ള സേവനങ്ങള്‍ നേരിട്ട് ലഭിക്കാന്‍ ഇനി അധിക ഫീസ് നല്‍കണ്ടിവരും. ഓണ്‍ലൈന്‍ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ അഞ്ച് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രം ലഭിക്കുമായിരുന്നു. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയില്‍ 13 സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.

പൊലീസ് വികസിപ്പിച്ചിരിക്കുന്ന ആപ്പുകള്‍ വഴിയല്ല ഈ സേവനങ്ങള്‍ ആവശ്യപ്പെടുന്നതെങ്കില്‍ 100ദിര്‍ഹം അധികമായി നല്‍കേണ്ടിവരും. രാത്രി ജോലിക്കുള്ള പെര്‍മിറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ഗതാഗത പിഴ അടക്കല്‍, ഭവന സുരക്ഷാ പദ്ധതി, ഇ ആക്‌സിഡന്റ് റിപ്പോര്‍ട്ട് എന്നിവയെല്ലാം ഓണ്‍ലൈന്‍ ആക്കിയവയില്‍ ഉള്‍പ്പെടും.

ഈ വര്‍ഷം അവസാനത്തോടെ 40 സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രമാക്കി നേരിട്ട് പൊലീസ് സ്‌റ്റേഷനെ ആശ്രയിക്കുന്നവരുടെ എണ്ണം 80 ശതമാനം കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടികള്‍. ഇ ഗേറ്റ്, സ്മാര്‍ട്ട് ആപ്പ്, ബാങ്ക് കിയോസ്‌ക്, ഐപാഡ് എന്നിവ വഴി സേവനങ്ങള്‍ ലഭ്യമാക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x