Currency

യു.എ.ഇയില്‍ നിയമാനുസൃതമുള്ളത് 4100 ഡ്രോണ്‍ ഉപയോക്താക്കള്‍; നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷം ജയില്‍

സ്വന്തം ലേഖകന്‍Monday, January 29, 2018 12:04 pm

ദുബായ്: ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ കണക്ക് പ്രകാരം യു.എ.ഇയില്‍ നിയമാനുസൃതം ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത് 4100 പേര്‍ക്ക്. എന്നാല്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അമ്പതിനായിരം ദിര്‍ഹം പിഴയോ മൂന്ന് വര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം ഡ്രോണ്‍ ഉപയോത്തെക്കുറിച്ച് രണ്ടാം വട്ട ബോധവല്‍ക്കരണം തുടങ്ങി. കഴിഞ്ഞ വര്‍ഷം ആദ്യ ഘട്ട ബോധവത്ക്കരണം നടക്കുന്നതിന് മുമ്പ് 561 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജനങ്ങള്‍ക്ക് അപകടമുണ്ടാകാതെ സുരക്ഷിതമായി ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x