
ദുബായ്: ദുബായില്‍ മരുന്ന് വാങ്ങാന്‍ ഇനി ഫാര്‍മസിയില്‍ പോയി കാത്തുനില്‍ക്കണ്ട. ആസ്റ്റര്‍ ഫാര്‍മസി യുഎഇയിലെ ആദ്യ ഓണ്‍ലൈന്‍ മരുന്ന് വിപണന ആപ്ലിക്കേഷന്‍ പുറത്തിറക്കി. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറബ് ഹെല്‍ത്ത് ആരോഗ്യ സമ്മേളനത്തിലാണ് ആസ്റ്റര്‍ ഫാര്‍മസി മരുന്നുകള്‍ ആവശ്യക്കാരെ തേടിയെത്തുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചത്.
മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യാവുന്ന www.asteronline.com മിന്റെ തുടര്‍ച്ചയായാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ആസ്റ്റര്‍ ഫാര്‍മസി എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നാണ്. ഓര്‍ഡര്‍ ചെയ്താല്‍ ഒരു മണിക്കൂറിനുള്ളില്‍ മരുന്ന് വീട്ടിലെത്തും. മരുന്നുകള്‍ക്ക് പുറമെ ആസ്റ്റര്‍ പുറത്തിറക്കുന്ന ആരോഗ്യ ഉല്‍പന്നങ്ങളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഓര്‍ഡര്‍ ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.