ഇന്ത്യയിലെ ആധാര്‍ കാര്‍ഡിന് ദുബായ് ലോക സര്‍ക്കാര്‍ ഉച്ചകോടി അവാര്‍ഡ്. വളര്‍ന്നുവരുന്ന മികച്ച ഭരണതല സാങ്കേതിക വിദ്യക്കുള്ള പുരസ്കാരത്തിനാണ് ആധാര്‍ കാര്‍ഡിനെ തെരഞ്ഞെടുത്തത്.
മൊബൈല്‍ വഴി യാത്രക്കാര്‍ ഓട്ടോണമസ് പോഡ് ബുക്ക് ചെയ്യണം. ബുക്കിങ് റഫറന്‍സിനൊപ്പം ലഭിക്കുന്ന ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മാത്രമേ വാഹനത്തില്‍ കയറാന്‍ സാധിക്കൂ. യാത്രയ്ക്കിടയില്‍ ഏതു പോഡിലേക്കു മാറിക്കയറണം എന്നതു സംബന്ധിച്ചും യാത്രക്കാര്‍ക്കു മൊബൈലില്‍ നിര്‍ദേശം ലഭിക്കും. ഒരു കംപാര്‍ട്മെന്റില്‍ ആറു സീറ്റുകളാണുണ്ടാകുക.
പഴമയുടെയും പൈതൃകത്തിന്റെയും സംരക്ഷണത്തിന് ഒട്ടേറെ പുതുമകളുമായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ നാമധേയത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ഒട്ടക ഓട്ട മത്സരം ഇന്നാരംഭിക്കും. ദുബായ് അല്‍ഐന്‍ റോഡിലെ അല്‍ മര്‍മൂം സ്മാര്‍ട്ട് ക്യാമല്‍ റേസിങ് ട്രാക്കാണ് വേദിയാവുക.
പ്രവര്‍ത്തനച്ചെലവ് സ്വയം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. സേവനം ലഭിക്കുന്നവരുടെ ഇന്‍ഷൂറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. പുതിയ നിയമത്തിന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് മക്തൂം അനുമതി നല്കി.
ജനറല്‍ വേസ്റ്റ്, ആവശ്യമില്ലാത്ത വസ്തുക്കള്‍, അപകടകരമായ മാലിന്യം, ആശുപത്രി അനുബന്ധ മാലിന്യം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ് ഫീസ് ചുമത്തുക. ഈ വര്‍ഷം ചുമത്തുന്ന ഫീസ് അടുത്ത വര്‍ഷങ്ങളില്‍ വര്‍ധിക്കും.
യുഎഇയിലെ ഭാഗ്യ നറുക്കെടുപ്പുകളില്‍ മലയാളികളടക്കം ഇന്ത്യക്കാരുടെ ജൈത്രയാത്ര തുടരുന്നു. ദുബായ് ഡ്യൂട്ടിഫ്രീയുടെ ജനുവരിയിലെ നറുക്കെടുപ്പില്‍ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി ടോംസ് അറയ്ക്കല്‍ മണിക്ക് സമ്മാനം.
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാത്തതിന്റെ പ്രതിഷേധത്തില്‍ യു.എ.ഇ റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ)ക്ക് അവഹേളനപരമായ മെയില്‍ അയച്ച ഇന്ത്യന്‍ യുവാവിന് അഞ്ച് ലക്ഷം ദിര്‍ഹം (87.5 ലക്ഷം രൂപ) പിഴയിട്ടു.
ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്ന് പ്രൈവറ്റ് റജിസ്ട്രേഷനിലൂടെയും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെയും കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഗള്‍ഫ് നാടുകളിലെത്തിയവര് തൊഴില്‍ പ്രതിസന്ധിയില്‍.
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പേപ്പര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് കൊണ്ട് പൂര്‍ണ്ണമായി ഡിജിറ്റിലാക്കുന്നതിനുള്ള നടപടികള്‍ക്ക് ദുബായില്‍ തുടക്കമായി. ദുബായ് പേപ്പര്‍ രഹിത പദ്ധതി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂമാണ് അനുവദിക്കപ്പെട്ട വീടുകളുടെയും ഭൂമികളുടെയും വില്പന നിയന്ത്രണവുമായി ബന്ധപ്പെട്ട് 2018- ലെ ഒന്നാം നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.