കുവൈത്തില്‍ നാളെ മുതല്‍ കര്‍ഫ്യൂ ഉണ്ടാകില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ അവസാനിക്കും. അഞ്ചുമാസമായി തുടരുന്ന നിയന്ത്രണമാണ് അവസാനിപ്പിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ കാലാവധി തീര്‍ന്ന ഇഖാമയും സന്ദര്‍ശക വീസയും 3 മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്കാന് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നേരത്തെ നല്കിയ സൗകര്യം 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. സെപ്റ്റംബര്‍ 1 മുതല്‍ 3 മാസത്തേക്കാണു കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുള്ളത്.
അവധിക്കുപോയി നാട്ടില്‍ കുടുങ്ങിയ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം കുവൈത്ത് ആരോഗ്യ മന്ത്രാലയം മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. വെക്കേഷന് കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്ത ജീവനക്കാരുടെ ശമ്പളമാണ് മരവിപ്പിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജരീദ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
സന്ദര്‍ശക വീസയില്‍ കുവൈത്തില്‍ എത്തിയ ശേഷം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചുപോകാന്‍ കഴിയാതിരുന്നവര്‍ക്ക് ഈ മാസം 31 വരെ വീസ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്രസ്തുത വീസ രാജ്യത്ത് സ്ഥിരമായി നില്ക്കത്തക്കവിധം ആശ്രിത വീസയിലേക്ക് ഉള്‍പ്പെടെ മാറ്റി നല്‍കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശികളുടെ ഇഖാമ കാലാവധിയും വിസിറ്റ് വിസ കാലാവധിയും രണ്ടു തവണ നീട്ടിനല്‍കിയിരുന്നു. വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി ആയിരുന്നു നടപടി. കാലാവധി കഴിയുന്ന എല്ലാവിഭാഗം വിസകള്‍ക്കും പ്രത്യേക അപേക്ഷ ഒന്നുമില്ലാതെ ആഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റന്‍ഷന്‍ നല്‍കുകയായിരുന്നു.
കുവൈത്തില്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കില്ല. മാന്‍ പവര്‍ അതോറിറ്റി മേധാവി അഹമ്മദ് അല്‍ മൂസയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 2021 ജനുവരി ഒന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും.
കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നത് നേരത്തേയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളവിന്റെ നാലാം ഘട്ടം തുടങ്ങുന്ന 18 മുതല്‍ ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇവയ്ക്കൊപ്പം സ്പോര്‍ട്സ്- ഹെല്‍ത്ത് ക്ലബ്ബുകള്‍, തയ്യല്‍ കടകള്‍, വര്ക്ഷോപ്പുകള് എന്നിവയുടെ പ്രവര്‍ത്തനവും പുനരാരംഭിക്കും.
നിരവധി ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ തങ്ങളുടെ സഹായം തേടിയിരുന്നതായി സംഘം ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ഇതേ തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ മാന്‍ പവര്‍ അതോറിറ്റി കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റിക്ക് നിര്‍ദേശം നല്‍കിയത്.
നിയമ ലംഘകര്‍ക്ക് 5000 ദിനാര്‍ വരെ പിഴയും 3 മാസം വരെ തടവും ശിക്ഷയുമാണ് നല്‍കുക. വ്യക്തിയുടെയും സമൂഹത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയുള്ളതാണ് ക്വാറന്റീന് നിയമമെന്നും അത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ രൂപം മാറുന്നു. സ്മാര്‍ട്ട് ചിപ്പ് ഘടിപ്പിച്ച ഹൈടെക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ് വിതരണത്തിന് ഒരുങ്ങുന്നത്. ഐ.എസ്.ഒ മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സ് പരിഷകരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക് കിയോസ്ക്കുകള്‍ വഴി സ്വദേശികള്‍ക്കു മാത്രമാകും ലൈസന്‍സ് ലഭ്യമാക്കുക.