Currency

കുവൈത്തില്‍ രാത്രികാല കര്‍ഫ്യൂ അവസാനിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Sunday, August 30, 2020 12:01 pm

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ നാളെ മുതല്‍ കര്‍ഫ്യൂ ഉണ്ടാകില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ അവസാനിക്കും. അഞ്ചുമാസമായി തുടരുന്ന നിയന്ത്രണമാണ് അവസാനിപ്പിക്കുന്നത്.

നാളെ മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റു മേഖലകള്‍ക്കും രാത്രി കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചേക്കും. കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍ രാത്രി പത്തുവരെയും റസ്റ്റാറന്റുകള്‍ രാത്രി 11 വരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നാണ് സൂചന. കര്‍ഫ്യൂ ഒഴിവാക്കുന്നുവെങ്കിലും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 22 നാണു കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ ആരംഭിച്ചത്. പിന്നീട് രോഗവ്യാപനം വര്‍ദ്ധിച്ചതോടെ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വ്യാപനത്തിന്റെ തോത് കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഘട്ടങ്ങളില്‍ ആയി കര്‍ഫ്യൂ സമയം കുറച്ചു കൊണ്ട് വരികയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x