Currency

കുവൈത്തില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ 18ന് തുറക്കും; ഇളവിന്റെ നാലാം ഘട്ടം

സ്വന്തം ലേഖകന്‍Saturday, August 15, 2020 4:34 pm

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നത് നേരത്തേയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളവിന്റെ നാലാം ഘട്ടം തുടങ്ങുന്ന 18 മുതല്‍ ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇവയ്‌ക്കൊപ്പം സ്‌പോര്‍ട്‌സ്- ഹെല്‍ത്ത് ക്ലബ്ബുകള്‍, തയ്യല്‍ കടകള്‍, വര്‍ക്‌ഷോപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും പുനരാരംഭിക്കും.

18 മുതല്‍ സര്‍ക്കാര്‍- സ്വകാര്യ ഓഫിസുകളില്‍ ജീവനക്കാരുടെ സാന്നിധ്യം 50 ശതമാനമാക്കാം. റസ്റ്ററന്റുകളിലെയും കഫെകളിലെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമായി കൂടുതല്‍ വിപുലപ്പെടുത്താം. ബസ് ഗതാഗതം പുനരാരംഭിക്കാം. എന്നാല്‍ യാത്രിക്കാരുടെ ഇടയില്‍ അകലം ഉറപ്പാക്കണം. വീസ നല്‍കുന്നതിനു കൊറോണയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ സമിതിയുടെ അംഗീകാരം അനിവാര്യമാണെന്നും സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x