അതേസമയം ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളെ ഈ തീരുമാനം ഒരുതരത്തിലും ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ലീഗല്‍ കണ്‍സള്‍ട്ടന്റ്, സ്പെഷ്യലിസ്റ്റുകള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍, പ്രൈവറ്റ് കമ്പനി പാര്‍ട്ണര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള വിദഗ്ധര്‍ക്ക് രാജ്യത്ത് തുടരാം. തൊഴില്‍ വിപണിയിലുള്ള ഇവരുടെ സ്വാധീനം കണക്കിലെടുത്ത് ഇവര്‍ക്ക് ഇളവ് നല്‍കും.