
കുവൈത്ത് സിറ്റി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്ന് അര്‍ധരാത്രിയോടെ നിര്‍ത്തി വെയ്ക്കും. ഇന്ന് അര്‍ധരാത്രിയോടെ സമ്പൂര്‍ണ യാത്രാവിലക്കാണ് കുവൈത്തില്‍ നടപ്പാവുക. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടോ ട്രാന്‍സിറ്റായോ ഖത്തറില്‍ ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും തടഞ്ഞിരിക്കുകയാണ്.
രണ്ടാഴ്ച പൊതു അവധി നല്‍കിയും റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ എല്ലാം അടച്ചിട്ടും കോവിഡ് വ്യാപനം തടയാനുള്ള ഊര്‍ജ്ജിത നീക്കത്തിലാണ് കുവൈത്ത്. ദുബായില്‍ കോവിഡ് 19 മൂലമുള്ള സാമ്പത്തിക ആഘാതം കുറക്കാന്‍ മൂന്ന് മാസത്തേക്ക് 150 കോടി ദിര്‍ഹത്തിന്റെ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. വൈദ്യുതി, വെള്ളം നിരക്കുകള്‍ വെട്ടിക്കുറക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും.
രോഗം പടരുന്ന സാഹചര്യത്തില്‍ ഒരു മാസക്കാലം വിസാ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഒമാന്‍ ഭരണകൂടവും തീരുമാനിച്ചു. ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സൗദിയില്‍ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി വെച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് പരീക്ഷ മാറ്റിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.