Currency

സുരക്ഷാക്രമീകരണം; കുവൈത്ത് വിമാനത്താവളത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍Saturday, July 27, 2019 3:54 pm

കുവൈത്ത് സിറ്റി: സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് അമേരിക്കന്‍ വിദഗ്ധ സംഘത്തിന്റെ അംഗീകാരം. കുവൈത്ത് എയര്‍വേയ്‌സ് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്താന്‍ എത്തിയ യു.എസ്സില്‍ നിന്നുള്ള സംഘമാണ് എയര്‍പോര്‍ട്ട് സുരക്ഷിതമെന്ന് വിലയിരുത്തിയത്.

സുരക്ഷാ വീഴ്ചക്ക് പഴുതുകളില്ലാത്ത സംവിധാനമാണ് കുവൈത്ത് വിമാനത്താവളത്തിലേതെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കിയതായി സിവില്‍ വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു. നാലാം ടെര്‍മിനലിലെ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധിച്ച സംഘം സുരക്ഷാകാര്യത്തില്‍ അംഗീകാരം നല്‍കിയതോടെ ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചു സിവില്‍ ഏവിയേഷന്‍ വകുപ്പും കുവൈത്ത് എയര്‍വേയ്‌സും അമേരിക്കന്‍ സംഘവുമായി ധാരണയിലെത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x