Currency

അമിതവേഗത: വാഹനം കണ്ടുകെട്ടും, ഡ്രൈവര്‍ക്ക് തടവ് ശിക്ഷയെന്ന് കുവൈത്ത് മന്ത്രാലയം

സ്വന്തം ലേഖകന്‍Tuesday, July 30, 2019 12:15 pm

കുവൈത്ത് സിറ്റി: അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി ആഭ്യന്തരമന്ത്രാലയം. 170 കിലോമീറ്ററിലേറെ വേഗത്തില്‍ ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. വാഹനമോടിച്ചയാള്‍ക്ക് 48 മണിക്കൂര്‍ തടവും അനുഭവിക്കേണ്ടിവരുമെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി ബ്രിഗേഡിയ ജനറല്‍ തൗഹീദ് അല്‍ കന്ദരി അറിയിച്ചു.

കഴിഞ്ഞ വാരാന്ത്യം 30 പേരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. അതേസമയം ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ സുരക്ഷാവിഭാഗം ജലീബ് ഷുയൂഖില്‍ നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് 20 പേരെ അറസ്റ്റ് ചെയ്തു.

വഴിവാണിഭം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ വില്‍പ്പന നടത്തുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x