
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശതൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുന്നു. തൊഴില്‍ വൈദഗ്ദ്യം ആവശ്യമുള്ള 20 തസ്തികകളിലേക്ക് ജോലി മാറണമെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ യോഗ്യത തെളിയിക്കുന്ന പരീക്ഷ പാസാക്കണം എന്നാണു നിബന്ധന. പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്കു വിസമാറ്റം അനുവദിക്കില്ല.
മനുഷ്യക്കടത്തും വിസക്കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെയാണ് തസ്തിക മാറ്റത്തിന് മാന്‍ പവര്‍ അതോറിറ്റി പുതിയ നിബന്ധന ഏര്‍പ്പെടുത്തുന്നത്. വാഹന മെക്കാനിക്, ഇലക്ട്രിഷ്യന്‍, സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി സൂപ്പര്‍ വൈസര്‍, പ്ലംബിംഗ് സാനിറ്ററി ജോലിക്കാര്‍ സര്‍വ്വേയര്‍, അലൂമിനിയം ഫാബ്രിക്കേറ്റര്‍, വെല്‍ഡര്‍, ലെയ്ത് വര്‍ക്കര്‍, അഡ്വര്‍ടൈസിങ് ഏജന്റ്, സെയില്‍സ് റെപ്രസന്റീവ്, ഇറിഗേഷന്‍ ടെക്നിഷ്ടന്‍, സ്റ്റീല്‍ ഫിക്സര്‍, കാര്‍പെന്റര്‍, ലേബ് ടെക്നിഷ്യന്‍, പര്‍ച്ചേസിംഗ് ഓഫീസര്‍, അക്കൗണ്ടന്റ്, ലൈബ്രേറിയന്‍, ലീഗല്‍ കണ്‍സള്‍ടന്റ് തുടങ്ങിയ തസ്തികളില്‍ ആണ് ആദ്യ ഘട്ടത്തില്‍ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കുക.
കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശതൊഴിലാളി തന്റെ അക്കാദമിക് യോഗ്യകള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിലവിലെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയും പുതിയ യോഗ്യതക്കനുസൃതമായ വിസയില്‍ തിരിച്ചു വരാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.