
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചു വിടുന്ന വിദേശി ജീവനക്കാരുടെ പട്ടിക തയാറായതായി റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷം 3000ത്തിലേറെ വിദേശികളെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അഡ്മിനിസ്ട്രേറ്റിവ് ജോലികളിലുള്ളവരെയാണ് ആദ്യ ഘട്ടത്തില്‍ ഒഴിവാക്കുക. സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്ന ‘ഇഹ്ലാല്‍’ പദ്ധതിയുടെ ഭാഗമായാണ് പട്ടിക തയാറാക്കിയത്.
അഞ്ചുവര്‍ഷം കൊണ്ട് പൊതുമേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഇഹ്ലാല്‍’ എന്ന പേരില്‍ പ്രത്യേക പദ്ധതി ആരംഭിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഒഴിവാക്കേണ്ട വിദേശി ജീവനക്കാരുടെ പട്ടിക സിവില്‍ സര്‍വിസ് കമീഷന് സമര്‍പ്പിക്കണമെന്നാണ് കാബിനറ്റ് നിര്‍ദേശം. ഇതനുസരിച്ചാണ് അഡ്മിനിസ്ട്രേറ്റിവ്, കണ്‍സല്‍ട്ടന്റ്, അധ്യാപകര്‍ എന്നിവരുള്‍പ്പെടെയുള്ള പട്ടിക വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയത്.
പിരിച്ചു വിടുന്ന വിദേശികളെ ആനുകൂല്യങ്ങള്‍ നല്കി സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനാണ് പദ്ധതി. ഇഹലാല്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അഞ്ച് വര്‍ഷത്തിനിടയില്‍ 41000 വിദേശികള്‍ക്കു സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.