Currency

വിവരങ്ങള്‍ പരിശോധിക്കാന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബയോമെട്രിക് സംവിധാനം

സ്വന്തം ലേഖകന്‍Thursday, July 4, 2019 12:29 pm

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നു. ‘ഫേഷ്യല്‍ റെക്കഗ്‌നീഷ്യന്‍’ സാങ്കേതിക വിദ്യ ഉപയോഗിച്ച് യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളുള്‍പ്പെടെ ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. കുവൈത്ത് എയര്‍വെയ്സ് വിമാനങ്ങള്‍ക്കായുള്ള ടെര്‍മിനല്‍ നാലിലാണ് മൂന്നു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നത്.

നാലാം ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചു ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യോമയാന വകുപ്പ് മേധാവി യൂസഫ് അല്‍ ഫൗസാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് എയര്‍ വേസ് ടെര്‍മിനലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു മാസം നടപ്പാക്കുന്ന സംവിധാനം വിജയകരമെന്ന് കണ്ടാല്‍ സ്ഥിരമായി നടപ്പിലാക്കും. യാത്രക്കാരുടെ മുഖം സ്‌ക്രീന്‍ ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങളും വിമാനം സംബന്ധിച്ചുള്ള വിവരങ്ങളുടെ ഉള്‍പ്പെടെ ലഭ്യമാവുമെന്നതാണ് ബയോമെട്രിക് സ്‌കാനിംഗ് കൊണ്ടുള്ള ഗുണം.

ബാഗേജ് തൂക്കം പരിശോധിക്കല്‍, പ്രവേശ കവാടത്തിലെ സ്വീകരണം, ബാഗേജ് ഏറ്റുവാങ്ങല്‍ എന്നിവ കൂടുതല്‍ എളുപ്പവും ഫലപ്രദവുമാക്കാനും പുതിയ സംവിധാനം സഹായകമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x