നീതിന്യായ മന്ത്രാലയം ഇതിനായി പുതിയ സംവിധാനം രൂപപ്പെടുത്തിവരുകയാണ്. വാട്സ്ആപ്പിലൂടെ എളുപ്പം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. കോടതിയിലെത്തി പേപ്പര്‍ ഉപയോഗിച്ച് ചെയ്തുവന്നിരുന്ന രജിസ്ട്രേഷന് നടപടികള്‍ ഇതോടെ നിലക്കും. വിവാഹ രജിസ്ട്രേഷന് എത്തുന്നവര്‍ കാരണം കോടതിയിലുണ്ടാവുന്ന തിരക്ക് ഒഴിവാക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു.
വൈദ്യുതി ഉപഭോഗത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ചു മൂന്നര ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 14360 കിലോവാട്ട് വൈദ്യുതിയാണ് കുവൈത്ത് ചെലവാക്കിയത്. 18000 കിലോവാട്ട് വൈദ്യുതിയാണ് നിലവില്‍ രാജ്യത്തിന്റെ ശരാശരി പ്രതിദിന ഉത്പാദനം.
135 ദീനാര്‍ പിഴയും ഈടാക്കും. വാഹനം എടുത്തുമാറ്റുന്നതിനും സൂക്ഷിക്കുന്നതിനും മുനിസിപ്പാലിറ്റിക്ക് വേറെ പണം നല്‍കേണ്ടി വരും. കണ്ടുകെട്ടുന്ന ഓരോ ദിവസത്തിനും ഒരു ദീനാര്‍ വെച്ച് വേറെയും നല്‍കണം.
താപനിലയില്‍ ലോക റെക്കോര്‍ഡിട്ട് കുവൈത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ 50.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് സൂചന. 49 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ ഇറാഖിലെ ബസ്റയാണ് താപനിലയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.
രാജ്യത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതി കരാറുകാര്‍ക്കും ചെറുകിട ബിസിനസ് സംരംഭകര്‍ക്കും ബാധകമാകുന്നതാണ് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. എട്ടാം തീയതിയായിട്ടും ശമ്പളവിതരണം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങളുടെ ഫയല്‍ മരവിപ്പിക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.kw വഴി മാത്രമാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് തുറന്നശേഷം സ്ക്രീനിന്റെ വലതുവശത്തുള്ള ‘ഇലക്ട്രോണിക് സര്‍വിസസ്’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഇതില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് തീയതിയുടെ ഐക്കണ്‍ തുറക്കുക.
കുവെത്തില്‍ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി. കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്. തൊഴില്‍നിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതല്‍ ആളുകളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്.
കുവൈത്തില്‍ അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകാന്‍ സേവനദാതാക്കള്‍ പത്തുലക്ഷം ദീനാര്‍ അടക്കണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം. മുഴുവന്‍ തുകയും ഒറ്റത്തവണയായാണ് മന്ത്രാലയം ഈടാക്കുക. ജൂണ്‍ പതിനഞ്ച് മുതലാണ് കുവൈത്തില്‍ ഫൈവ് ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുക.
പാലം വഴിയുള്ള വാഹന ഗതാഗതത്തിനു ചുങ്കം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് തിടുക്കത്തില്‍ തീരുമാനം ഇല്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാല്‍, ചുങ്കം അനിവാര്യമാണെന്ന നിലപാടിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കാല് ദിനാര്‍ അല്ലെങ്കില്‍ അര ദിനാര്‍ ഫീസ് ഈടാക്കാനാണ് ആലോചിക്കുന്നത്.
സെവന്ത് റിംഗ് റോഡിലെ വേഗ പരിധി മണിക്കൂറില്‍ 120 കിലോമീറ്റര്‍ എന്നത് 60 കിലോമീറ്റര്‍ ആക്കി കുറച്ചു എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്നു ആഭ്യന്തരമന്ത്രാലയം. അറ്റകുറ്റ പണികള്‍ നടക്കുന്ന ഭാഗങ്ങളില്‍ മാത്രമാണ് വേഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നു അധികൃതര്‍ വ്യക്തമാക്കി.