
കുവൈത്ത് സിറ്റി: ഷെയ്ഖ് ജാബര്‍ പാലത്തില്‍ വാഹനങ്ങള്‍ക്കു ഫീസ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍. ഗതാഗത വകുപ്പിലെയും ഗതാഗത-റോഡ് അതോറിറ്റിയിലെയും ഉദ്യോഗസ്ഥരുടെ യോഗം ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തതായാണു വിവരം.
ലോകത്ത് കടലിന് മുകളിലൂടെയുള്ള ഏറ്റവും വലിയ നാലാമത്തെ പാലമായ ഷെയ്ഖ് ജാബര്‍ പാലം കഴിഞ്ഞ മാസമാണു ഗതാഗതത്തിന് തുറന്നു കൊടുത്തത്. പാലം വഴിയുള്ള വാഹന ഗതാഗതത്തിനു ചുങ്കം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് തിടുക്കത്തില്‍ തീരുമാനം ഇല്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാല്‍, ചുങ്കം അനിവാര്യമാണെന്ന നിലപാടിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കാല് ദിനാര്‍ അല്ലെങ്കില്‍ അര ദിനാര്‍ ഫീസ് ഈടാക്കാനാണ് ആലോചിക്കുന്നത്. ഫീസ് ശേഖരിക്കുന്നതിനുള്ള സംവിധാനം ടെന്‍ഡര്‍ വഴി സ്വകാര്യ മേഖലയ്ക്കു നല്‍കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.