Currency

അനധികൃത പാര്‍ക്കിംങ്; തുടര്‍ച്ചയായി മൂന്നുദിവസം വാഹനം നിര്‍ത്തിയിട്ടാല്‍ 135 ദീനാര്‍ പിഴ

സ്വന്തം ലേഖകന്‍Thursday, June 13, 2019 2:24 pm

കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളുടെ പാര്‍ക്കിങ് സ്ഥലത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം വാഹനം നിര്‍ത്തിയിട്ടാല്‍ 135 ദീനാര്‍ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. സഹകരണ യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ ഹുദൈബാനാണ് ഇക്കാര്യം അറിയിച്ചത്. ചില വിദേശികള്‍ സഹകരണ സംഘങ്ങളുടെ പാര്‍ക്കിങ് സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ട് നാട്ടില്‍ പോകുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തുടര്‍ന്നാണ് ശക്തമായ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. മൂന്നുദിവസം കഴിഞ്ഞാല്‍ വാഹനം എടുത്തുമാറ്റാന്‍ മുനിസിപ്പാലിറ്റിയുടെ സഹായം തേടും.

135 ദീനാര്‍ പിഴയും ഈടാക്കും. വാഹനം എടുത്തുമാറ്റുന്നതിനും സൂക്ഷിക്കുന്നതിനും മുനിസിപ്പാലിറ്റിക്ക് വേറെ പണം നല്‍കേണ്ടി വരും. കണ്ടുകെട്ടുന്ന ഓരോ ദിവസത്തിനും ഒരു ദീനാര്‍ വെച്ച് വേറെയും നല്‍കണം. സാധാരണ നിലക്ക് പൊതു സ്ഥലങ്ങളില്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് സ്റ്റിക്കര്‍ ഒട്ടിക്കുകയും 48 മണിക്കൂറിനു ശേഷവും എടുത്തുമാറ്റിയില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുകയുമാണ് ചെയ്തുവരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x