
കുവൈത്ത് സിറ്റി: കുവെത്തില്‍ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി. കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്. തൊഴില്‍നിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതല്‍ ആളുകളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്.
അധികൃതര്‍ റമദാനില്‍ നടത്തിയ പരിശോധനയില്‍ 370 പേരെ പിടിച്ചിരുന്നു. ഇതില്‍ 270 പേര് അനധികൃത താമസത്തിന്റെ പേരിലും ബാക്കിയുള്ളവര്‍ യാചനകുറ്റത്തിനുമാണ് പിടിയിലായത്. റമദാനില്‍ പിടിക്കപ്പെട്ടവരില്‍ യാചന നടത്തിയ 50 പേരെ നടകടത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ നാടുകടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചക്കകം എല്ലാവരെയും നാടുകടത്തും.
താമസ നിയമലംഘകരില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. യാചകരില്‍ അധികവും അറബ് വംശജരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.