
കുവൈത്ത് സിറ്റി: ഡ്രൈവിങ് ടെസ്റ്റിന് തീയതി ബുക്ക് ചെയ്യുന്നത് ഇനി ഓണ്‍ലൈന്‍ വഴി മാത്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.kw വഴി മാത്രമാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റ് തുറന്നശേഷം സ്‌ക്രീനിന്റെ വലതുവശത്തുള്ള ‘ഇലക്‌ട്രോണിക് സര്‍വിസസ്’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഇതില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് തീയതിയുടെ ഐക്കണ്‍ തുറക്കുക.
തുടര്‍ന്ന് നിബന്ധനകള്‍ വായിച്ച് അംഗീകരിക്കുക. ശേഷം സിവില്‍ ഐ.ഡി നമ്പര്‍ പൂരിപ്പിപ്പ് ആവശ്യമായ തീയതി തെരഞ്ഞെടുക്കുക. നിശ്ചിത തീയതിയില്‍ ടെസ്റ്റ് നടക്കുന്ന കേന്ദ്രങ്ങളില്‍ ഇതിന്റെ പ്രിന്റ്ഔട്ടുമായി ചെന്നാല്‍ ടെസ്റ്റില്‍ പങ്കെടുക്കാം. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ടെസ്റ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.