
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ കുവൈത്തിന് വീണ്ടും അധ്യക്ഷ സ്ഥാനം. ജൂണ്‍ ഒന്ന് മുതലാണ് യു.എന്‍ രക്ഷാസമിതി യോഗങ്ങള്‍ക്ക് കുവൈത്ത് അധ്യക്ഷം വഹിക്കുക. ഇത് മൂന്നാം തവണയാണ് കുവൈത്ത് ഈ പദവിയിലെത്തുന്നത്.
യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ മന്‍സൂര്‍ അല്‍ ഉതൈബിയാണ് രക്ഷാസമിതിയില്‍ ജൂണ്‍ ഒന്നു മുതല്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുന്നത്. നയതന്ത്ര രംഗത്ത് കുവൈത്തിന്റെ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് അധ്യക്ഷ പദവിയെന്നു മന്‍സൂര്‍ അല്‍ ഉതൈബി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിച്ച് രാഷ്ട്രീയ ചര്‍ച്ചകളിലൂടെ സമാധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് കുവൈത്ത് ഊന്നല്‍ നല്‍കുന്നത്.
ഐക്യരാഷ്ട്ര സഭാരക്ഷാസമിതിയില്‍ താത്കാലിക അംഗത്വമുള്ള കുവൈത്ത് നേരത്തെ രണ്ടു തവണ അധ്യക്ഷ പദവിയില്‍ ഇരുന്നിട്ടുണ്ട്. 1979, 2018 വര്‍ഷങ്ങളിലാണ് ഓരോ മാസം വീതം കുവൈത്ത് രക്ഷാസമിതിയില്‍ അധ്യക്ഷത വഹിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.