Currency

വര്‍ഷാവസാനത്തോടെ 2 പുതിയ ആശുപത്രികള്‍ തുറക്കും

സ്വന്തം ലേഖകന്‍Monday, June 3, 2019 6:34 pm

കുവൈത്ത് സിറ്റി: ഈ വര്‍ഷാവസാനത്തോടെ പുതിയ രണ്ട് ആശുപത്രികള്‍ കൂടി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നു മന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ്. 2020നകം രണ്ടെണ്ണം കൂടി സജ്ജമാക്കും. മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് ഉന്നത പരിശീലനം ലഭ്യമാക്കി മേഖലയിലെ മെഡിക്കല്‍, നഴ്‌സിങ്, ടെക്‌നിക്കല്‍ വിഭാഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു പദ്ധതികള്‍ ആവിഷ്‌കരിച്ചതായും മന്ത്രി പറഞ്ഞു. ഏറ്റവും നിലവാരമുള്ള വൈദ്യ സഹായം രാജ്യത്ത് ഉറപ്പാക്കും.

ആംബുലന്‍സ് സേവനങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കാന്‍ നടപടികള്‍ തുടരുന്നു. ചലന ശേഷിയില്ലാത്തവര്‍, ഡയാലിസിസ് ആവശ്യമുള്ളവര്‍ തുടങ്ങിയവരെ വീടുകളില്‍ നിന്ന് ആശുപത്രിയിലേക്കും തിരിച്ചും എത്തിക്കുന്നതിനു മാത്രമായി പ്രത്യേക ആംബുലന്‍സ് വിഭാഗം ആലോചനയിലുണ്ട്. പുതുതായി 79 ആംബുലന്‍സുകള്‍ കൂടി സജ്ജമായതോടെ സേവനത്തിലുള്ള ആംബുലന്‍സുകളുടെ എണ്ണം 206 ആയി. നൂതന സംവിധാനങ്ങളുള്ള 79 എണ്ണം കൂടി വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചതായും മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x