Currency

കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ എണ്‍പതിനായിരത്തില്‍പരം വിദേശ തൊഴിലാളികള്‍

സ്വന്തം ലേഖകന്‍Thursday, June 6, 2019 1:42 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ എണ്‍പതിനായിരത്തില്‍പരം വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി സിവില്‍ സര്‍വീസ് കമ്മീഷന്‍. സിവില്‍ സര്‍വീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു 81,817 വിദേശികളാണ് സര്‍ക്കാര്‍ ജോലിക്കാരായുള്ളത്. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള 4,273 പേരുള്‍പ്പെടെ അമ്പതിനായിരത്തോളം ജീവനക്കാര്‍ അറബ് പൗരന്മാരാണ്.

അറബ് രാജ്യക്കാരില്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണ് കൂടുതല്‍. 183 യൂറോപ്യന്‍ പൗരന്മാരും 27,708 ഏഷ്യക്കാരും. 207 ആഫ്രിക്കക്കാരും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്.സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ കണക്കെടുത്തത്.

ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും അടിസ്ഥാനമാക്കി വിശദ പഠനം നടത്തിയതിന് ശേഷമായിരിക്കും ഇവരുമായുള്ള കരാര്‍ പുതുക്കണോ എന്ന് തീരുമാനിക്കുക. കമ്മീഷന്റെ അനുമതിയില്ലാതെ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കി നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ ശമ്പള സ്‌കെയില്‍ നിര്‍ണയവും ആനുകൂല്യങ്ങളും സിവില്‍ സര്‍വിസ് കമ്മീഷന്‍ നിശ്ചയിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജോലിയുടെ പ്രത്യേകതക്കനുസരിച്ചായിരക്കും നിശ്ചയിക്കുക എന്നും അധികൃതര്‍ സൂചിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x