
കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കു ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം റമദാന് മുന്‍പ് നിയമമായേക്കുമെന്നു സൂചന. ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിനു ചൊവാഴ്ചയാണ് കുവൈത്ത് പാര്‍ലമെന്റിന്റെ അംഗീകാരമായത്. മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലാണ് നിയമം പ്രാബല്യത്തിലാവുക.
ഇന്‍ഷുറന്‍സ് തുക സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും റമദാന്‍ ആരംഭിക്കുന്നതിനു മുന്‍പ് നിര്‍ദേശം നിയമമാക്കി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയമെന്നാണ് റിപ്പോര്‍ട്ടുകള്‍. റമദാനില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടു രണ്ടു മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം നടക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.