
കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശന വിസകളിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്ന കരട് നിര്‍ദേശം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. തൊഴില്‍ വിസക്കാരുടേതിന് സമാനമായ രീതിയില്‍ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്ന കരട് നിര്‍ദേശം രണ്ടു വര്‍ഷം മുന്‍പാണ് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കപ്പെട്ടത്.
പാര്‍ലമെന്റിലെ ആരോഗ്യസമിതി, നിര്‍ദേശം പരിശോധിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തു സ്ഥിരമായി താമസാനുമതി ഉള്ള വിദേശികള്‍ക്ക് മാത്രമാണ് 1999 ലെ ഹെല്‍ത് ഇന്‍ഷുറന്‍സ് നിയമപ്രകാരം ആരോഗ്യപരിരക്ഷ നിര്‍ബന്ധമുള്ളത്.
അതിനാല്‍ പഴയ നിയമം ഭേദഗതി ചെയ്യണമെന്നാണ് ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട്. ഇക്കാര്യമാകും ചേരുന്ന പാര്‍ലമെന്റ് റെഗുലര്‍ സെഷനില്‍ ചര്‍ച്ചയാകുക. നിര്‍ദേശം നിയമമായാല്‍ വിദേശികളുടെ സന്ദര്‍ശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റെ രേഖ സ്‌പോണ്‍സര്‍ സമര്‍പ്പിക്കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.