Currency

കുവൈത്തില്‍ വാര്‍ഷിക അവധി 35 ദിവസമായി ഉയര്‍ത്താന്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ തീരുമാനം

സ്വന്തം ലേഖകന്‍Wednesday, March 6, 2019 12:03 pm

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി 35 ദിവസമാക്കിയുള്ള നിര്‍ദേശത്തിന് പാര്‍ലിമെന്റിലെ ആരോഗ്യ സാമൂഹ്യകാര്യ സമിതിയുടെ അംഗീകാരം. നിലവില്‍ 30 ദിവസമാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി. ഇത് 35 ദിവസമാക്കി വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദേശമാണ് പാര്‍ലമെന്റ് കമ്മിറ്റി അംഗീകരിച്ചത്.

സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ബാധകമാവുന്നതാണ് നിര്‍ദ്ദിഷ്ട നിയമമെന്ന് ഉസാമ അല്‍ ഷാഹീന്‍ എം.പി പറഞ്ഞു. രാജ്യത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമാക്കണമെന്ന നിര്‍ദേശത്തിനും സാമൂഹ്യകാര്യ സമിതി അംഗീകാരം നല്‍കിയതായി ഉസാമ അല്‍ ഷാഹീന്‍ പറഞ്ഞു. കരട് ബില്‍ നിയമമായി വരികയാണെങ്കില്‍ സ്വകാര്യമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണം ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x