Currency

തൊഴില്‍തര്‍ക്കം: കുവൈത്തില്‍ പ്രതിവര്‍ഷം പരാതികള്‍ 20,000 വരെ

സ്വന്തം ലേഖകന്‍Saturday, February 16, 2019 5:10 pm

കുവൈത്ത് സിറ്റി: തൊഴില്‍തര്‍ക്കം സംബന്ധിച്ച് പ്രതിവര്‍ഷം 15,000 മുതല്‍ 20,000 വരെ പരാതികള്‍ ലഭിക്കുന്നതായി മാന്‍പവര്‍ അതോറിറ്റിയിലെ തൊഴില്‍തര്‍ക്ക പരിഹാരവിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ സഗ്ബി. തൊഴില്‍ കരാര്‍ റദ്ദാക്കുന്നതിനുള്ള അപേക്ഷ, സേവനാനന്തര ആനുകൂല്യങ്ങളുടെ നിഷേധം, തൊഴില്‍ മാറ്റം എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ അവയില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കുന്നതിന് ശക്തമായ വ്യവസ്ഥകളാണ് തൊഴില്‍ നിയമത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

തൊഴില്‍ സമയം ക്ലിപ്തപ്പെടുത്തിയിട്ടുമുണ്ട്. തൊഴിലാളികളുടെ അവധികള്‍ സംബന്ധിച്ചും വ്യക്തമായ വ്യവസ്ഥകളാണുള്ളത്. രാത്രി 10മണിക്ക് ശേഷം തൊഴില്‍ ചെയ്യേണ്ടിവരുന്ന വനിതകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തവും തൊഴിലുടമകള്‍ക്കുണ്ട്. തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യം വീഴ്ചകൂടാതെ നല്‍കണം. അമ്മമാര്‍ക്ക് പാലൂട്ടാന്‍ തൊഴിലിനിടയില്‍ സമയം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x