Currency

ലോകത്തിലെ നീളംകൂടിയ പതാകയുമായി കുവൈത്ത് ഗിന്നസില്‍

സ്വന്തം ലേഖകന്‍Monday, February 11, 2019 5:00 pm

കുവൈത്ത് സിറ്റി: ലോകത്തിലെ നീളം കൂടിയ പതാക വാനിലുയര്‍ത്തി കുവൈത്ത് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു. മുബാറക് അല്‍ കബീര്‍ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 4000 പേരുടെ പങ്കാളിത്തത്തോടെ നിര്‍മിച്ച 2019 മീറ്റര്‍ നീളമുള്ള പതാകയുടെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അല്‍ ആസിമി നിര്‍വഹിച്ചു.

വിദ്യാര്‍ഥികള്‍ നീളന്‍ പതാകയുമായി നിരത്തിലൂടെ നീങ്ങുന്നത് മനോഹര കാഴ്ചയായിരുന്നു. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അസ്സബാഹ് എന്നിവരുടെ പിന്തുണക്ക് മന്ത്രി ഹാമിദ് അല്‍ ആസിമി നന്ദി പറഞ്ഞു. ദേശീയദിനാഘോഷത്തിന്റെ മാസത്തില്‍ കുവൈത്തിനിത് അഭിമാന മുഹൂര്‍ത്തമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍ ഹര്‍ബി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x