
കുവൈത്ത് സിറ്റി: രാജ്യാന്തര വിമാനത്താവളത്തിലെ നാലാം നമ്പര്‍ ടെര്‍മിനലില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് പ്രസിദ്ധപ്പെടുത്തി. ഹ്രസ്വ സമയ പാര്‍ക്കിങ് മേഖലയില്‍ ആദ്യത്തെ മണിക്കൂറില്‍ മണിക്കൂറിന് 500 ഫില്‍സ് വീതം നല്‍കണം. തുടര്‍ന്ന് ഓരോ മണിക്കൂറിനും ഒരു ദിനാര്‍ കൂടുതല്‍ നല്‍കണം. ദീര്‍ഘ സമയ പാര്‍ക്കിങ്ങില്‍ ഒരു ദിവസത്തേക്ക് രണ്ട് ദിനാര്‍ ആണ് ഫീസ്.
മറ്റു ടെര്‍മിനലുകളില്‍ നിലവില്‍ ആദ്യത്തെ ഒരുമണിക്കൂറിന് 200 ഫില്‍സും തുടര്‍ന്നുള്ള മണിക്കൂറിന് 400ഫില്‍സ് അധികവുമാണ് ഫീസ്. പാര്‍ക്കിങ് ടിക്കറ്റെടുക്കാതെ പാര്‍ക്ക് ചെയ്യുകയോ ടിക്കറ്റ് നഷ്ടപ്പെടുകയോ ചെയ്താല്‍ പാര്‍ക്കിങ് ഫീസിന് പുറമേ 10 ദിനാര്‍ പിഴയും ഈടാക്കും. അനുവദനീയമല്ലാത്ത ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ അധികൃതര്‍ നീക്കം ചെയ്യുന്നതാണ്. കുവൈത്ത് എയര്‍വേയ്‌സ് വിമാനങ്ങള്‍ക്ക് മാത്രമായുള്ളതാണ് നാലാം നമ്പര്‍ ടെര്‍മിനല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.