കുവൈത്തില്‍ കുടുംബ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്കുള്ള മാറ്റം വിലക്കാന്‍ മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ജനസംഖ്യാ ക്രമീകരണം ലക്ഷ്യമിട്ടാണ് നടപടി. മാന്‍ പവര്‍ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. ഇന്ത്യന്‍ എംബസ്സി വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ലിസ്റ്റില്‍ ഗാര്‍ഹികത്തൊഴിലാളികളുടെ മിനിമം വേതനം 70 ദിനാറില്‍ നിന്നും 100 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 2019 ജനുവരി മുതല്‍ പുതുക്കിയ ശമ്പള നിരക്ക് പ്രാബല്യത്തില്‍ വന്നതായും അറിയിപ്പില്‍ പറയുന്നു.
ആരോഗ്യ മന്ത്രാലയത്തില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികളുടെ സേവന കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കും. എക്സ്-റെ, ലബോറട്ടറി, ഫാര്‍മസി ടെക്നീഷ്യന്മാരുടെ സേവനകാലാവധിയാണ് ദീര്‍ഘിപ്പിക്കുന്നത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് പലരുടെയും കാലാവധി നീട്ടാനുള്ള തീരുമാനം.
കേസിലെ കക്ഷികള്‍ക്കോ അഭിഭാഷകര്‍ക്കോ കേസുമായി ബന്ധപ്പെട്ട വിധികള്‍ ഒരേസമയം എസ്.എം.എസ് സന്ദേശം വഴി അയച്ചുകൊടുക്കുകയാണ് ചെയ്യുക. കോടതിഫീസ് അടയ്ക്കല്‍, പിഴ അടയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം കഴിഞ്ഞവര്‍ഷം മുതല്‍ പ്രാബല്യത്തിലായിട്ടുണ്ട്.
ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹ് കോസ്വേയുടെ കരഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തു. 4.7 കിലോമീറ്റര്‍ വരുന്ന ദോഹ ലിങ്ക് ഭാഗമാണ് തുറന്നത്. 165.7 ദശലക്ഷം ദീനാറാണ് ദോഹ ലിങ്കിന്റെ നിര്‍മാണ ചെലവ്.
സര്‍വിസ് കാലയളവ് പരിഗണിക്കാതെ സര്‍ക്കാര്‍ വകുപ്പില്‍ ജോലിയുള്ള മുഴുവന്‍ സ്വദേശികളുടെയും വിദേശികളുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനാണ് തീരുമാനം. പുതുതായെത്തുന്നവരെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ നിന്ന് ഒഴിവാക്കില്ല.
രാജ്യത്ത് 2018-2019 സീസണിലെ ശൈത്യകാല തമ്പുകള്‍ പണിയുന്നതിന് തിങ്കളാഴ്ച മുതല്‍ അനുമതി നല്‍കും. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. www.baladia.gov.kw എന്ന വെബ്സൈറ്റ് വഴി രാവിലെ എട്ടുമണി മുതല്ക്കാണ് അപേക്ഷ സ്വീകരിക്കുക.
ഇലക്ട്രിക് കാറുകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാനൊരുങ്ങി കുവൈത്ത്. രാജ്യമെമ്പാടും ഇത്തരം വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് വൈദ്യുതി മന്ത്രാലയം പഠനം ആരംഭിച്ചു.
കുവൈത്ത് വൈദ്യുതി മന്ത്രാലയം ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരിസ്ഥിതി സൗഹൃദമായ ഇത്തരം കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഇതിനൊരുങ്ങുന്നത്.
വിദേശികള്‍ക്കായി ആറ് ബാച്ലര് സിറ്റികള്‍ ആലോചിക്കുന്നതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി. സ്വകാര്യ നിക്ഷേപം സ്വീകരിച്ചുള്ള പങ്കാളിത്ത പദ്ധതികളായാണ് സിറ്റികള്‍ പണിയുകയെന്ന് അദ്ദേഹം പറഞ്ഞു.