
കുവൈത്ത് സിറ്റി: രാജ്യത്ത് 2018-2019 സീസണിലെ ശൈത്യകാല തമ്പുകള്‍ പണിയുന്നതിന് തിങ്കളാഴ്ച മുതല്‍ അനുമതി നല്‍കും. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. www.baladia.gov.kw എന്ന വെബ്സൈറ്റ് വഴി രാവിലെ എട്ടുമണി മുതല്ക്കാണ് അപേക്ഷ സ്വീകരിക്കുക. അതിനിടെ, സൈന്യം വിലക്കേര്‍പ്പെടുത്തിയ പ്രദേശത്തിന്റെ രണ്ടു കി.മീറ്റര്‍ മാറിയല്ലാതെ തമ്പുകള്‍ പണിയില്ലെന്ന ഉറപ്പുവാങ്ങിയതിന് ശേഷമേ അനുമതി നല്‍കൂവെന്ന് ബന്ധപ്പെട്ട സമിതി വ്യക്തമാക്കി.
കുഴിബോംബുകള്‍ പോലുള്ള അപൂര്വവസ്തുക്കളോട് സമീപിക്കില്ലെന്നും എഴുതിനല്‍കണം. ഇവ കാണപ്പെട്ടാല്‍ തമ്പുടമകള് സുരക്ഷാവിഭാഗത്തിന് വിവരം നല്‍കണം. ഉപയോഗശൂന്യമായ വസ്തുക്കള്‍ നിശ്ചിത സ്ഥലങ്ങളിലല്ലാതെ നിക്ഷേപിക്കില്ലെന്ന ഉറപ്പും ഇതോടൊപ്പം രേഖാമൂലം വാങ്ങിക്കും. മഴക്കെടുതികള്‍ കാരണം മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി രണ്ടുമാസം കഴിഞ്ഞാണ് ഇക്കുറി ശൈത്യകാല തമ്പുകള്‍ക്ക് അനുമതി നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.