Currency

ആരോഗ്യരംഗത്തെ വിദേശികളുടെ കരാര്‍ നീട്ടും

സ്വന്തം ലേഖകന്‍Wednesday, January 2, 2019 12:44 pm

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികളുടെ സേവന കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കും. എക്‌സ്-റെ, ലബോറട്ടറി, ഫാര്‍മസി ടെക്‌നീഷ്യന്മാരുടെ സേവനകാലാവധിയാണ് ദീര്‍ഘിപ്പിക്കുന്നത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് പലരുടെയും കാലാവധി നീട്ടാനുള്ള തീരുമാനം. ആരോഗ്യമന്ത്രാലയത്തിന് ഇതിനുള്ള അനുമതി ലഭിച്ചു.

ആരോഗ്യ സേവന രംഗത്തിന്റെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. സബാഹ്, ഫര്‍വാനിയ, ജഹ്റ സോണുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വിവിധ കാലങ്ങളിലേക്കുള്ള സര്‍വീസ് കാലാവധി ദീര്‍ഘിപ്പിക്കല്‍ വഴി മന്ത്രാലയത്തിന് 2.6 ദശലക്ഷം ദിനാര്‍ ചെലവ് വരും.

സബാഹ് ഹെല്‍ത്ത് സോണില്‍ ഈ മാസം 5 മുതല്‍ 9 മാസത്തേക്കും ഫര്‍വാനിയയിലും ജഹ്റയിലും ഫെബ്രുവരി 5ന് കാലാവധി അവസാനിക്കുന്ന ഏതാനും പേര്‍ക്ക് 5 മാസത്തേക്കും കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x