കുവൈത്തിലേക്ക് വരുന്ന തൊഴിലാളികള്‍ക്കായി മാന്‍പവര്‍ അതോറിറ്റി കൈപുസ്തകം തയ്യാറാക്കുന്നു. കുവൈത്തിലെത്തുന്നതിന് മുമ്പുതന്നെ അതത് രാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ വഴി തൊഴിലാളികള്‍ക്ക് കൈപുസ്തകം ലഭ്യമാക്കാനാണ് അതോറിറ്റിയുടെ പദ്ധതി.
കുവൈത്തില്‍ വിദേശി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ചുമതല വിദേശ ഏജന്‍സിയെ ഏല്‍പ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എപിക് സിസ്റ്റംസ് കോര്പറേഷന് എന്ന ഏജന്‍സിയെയാണ് ആരോഗ്യമന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയത്. ഞായറാഴ്ച മുതല്‍ ഏജന്‍സി പ്രവര്‍ത്തനം തുടങ്ങും.
കുവൈത്തില്‍ തിങ്കളാഴ്ച മുതല്‍ അന്തരീക്ഷ ഊഷ്മാവില്‍ കുറവുണ്ടാകുമെന്നു മുന്നറിയിപ്പ്. പ്രമുഖ ഗോളശാസ്ത്രജ്ഞന് ആദില്‍ അല്‍ മര്‍സൂഖ് ആണ് തിങ്കളാഴ്ച മുതല്‍ തണുപ്പ് കൂടുമെന്നു മുന്നറിയിപ്പ് നല്‍കിയത്. ജനുവരി ആദ്യവാരത്തോടെ കാലാവസ്ഥ അതി ശൈത്യത്തിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 2799 വിദേശികളെയെന്ന് റിപ്പോര്‍ട്ടുകള്‍. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ റീപ്ളേസ്മെന്റ് പദ്ധതി പ്രകാരം വിദ്യാഭ്യാസമന്ത്രാലയമാണ് ഏറ്റവും കൂടുതല്‍ വിദേശികളെ പിരിച്ചു വിട്ടത്.
കവര്‍ച്ച സംഘങ്ങള്‍ക്കെതിരെ വീട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കുവൈത്ത് പൊലീസ്. താമസ കേന്ദ്രങ്ങളില്‍ അപരിചിതരെ കണ്ടാല്‍ പൊലീസില്‍ വിവരം നല്‍കണമെന്ന് മുന്നറിയിപ്പും നല്കി. മോഷണക്കേസുകള്‍ കൂടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നല്കിയ പ്രസ്താവനയില്‍ മാന്‍പവര്‍ അതോറിറ്റി മേധാവി അഹ്മദ് അല്‍ മൂസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്പോണ്‍സറുടെ കീഴില്‍നിന്ന് ഒളിച്ചോടിയ ഗാര്‍ഹികത്തൊഴിലാളികള്‍ പിടിയിലായാല്‍ ഉടന്‍ നാടുകടത്തും. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം.
പൊതുജനങ്ങള്‍ക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വീട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്നും താമസ കേന്ദ്രങ്ങളില്‍ അപരിചിതരെ കണ്ടാല്‍ പോലീസില്‍ വിവരം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
കുവൈത്തില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് നിരോധനം. അര്‍ബുദത്തിന് കാരണമാകുന്ന ലോഹ പദാര്‍ഥങ്ങളുടെ അംശം അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുവൈത്തില്‍ പത്തു ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നതായി റിപ്പോര്‍ട്ട്. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന 498 ഇന്ത്യക്കാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നതായും സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.