ഫെബ്രുവരി 25 തിങ്കള്‍, 26 ചൊവ്വ എന്നീ ദിവസങ്ങളിലാണ് യഥാക്രമം ദേശീയ, വിമോചന ദിനങ്ങളുടെ ഭാഗമായുള്ള പൊതുഅവധി. എന്നാല്‍, വാരാന്ത്യ അവധി ദിവസമായ ശനിയാഴ്ചക്കും ദേശീയ ദിന അവധിയായ തിങ്കളാഴ്ചക്കും ഇടയില്‍ വരുന്നതിനാല്‍ ഫെബ്രുവരി 24ന് ഞായറാഴ്ചയും അവധി നല്‍കാനാണ് സാധ്യത.
രാജ്യത്ത് ബാലവേല നിരോധനം കര്‍ശനമാക്കുന്നു. 15 വയസ്സിന് താഴെ പ്രായമുള്ളവരെ ജോലിക്ക് നിയമിക്കുന്നത് കുറ്റകരമാണ്. നിയമം ലംഘനം കണ്ടെത്തിയാല്‍ നിയമം കോഡ് 72ല്‍ പെടുത്തി ഫയലുകള്‍ മരവിപ്പിക്കും.
അപേക്ഷകന് 500 ദിനാറില്‍ കുറയാത്ത ശമ്പളം ഉണ്ടെങ്കില്‍ മാത്രമേ രക്ഷിതാക്കള്‍ക്ക് സന്ദര്‍ശക വിസയെടുക്കാന്‍ സാധിക്കൂ. അപേക്ഷകന് നിലവില്‍ 250 ദിനാര്‍ ശമ്പളമുള്ളവര്‍ക്കും അപേക്ഷിക്കാമായിരുന്നു. കുടുംബസന്ദര്‍ശക വിസയ്ക്ക് 30 ദിവസവും ടൂറിസ്റ്റ് വിസയ്ക്ക് 90 ദിവസവുമാണ് കാലാവധി.
കുവൈത്തില്‍ ഇഖാമ നിയമ ലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി. വായ്പയെടുത്തും മറ്റും നാല് ലക്ഷം രൂപ വരെ ഏജന്‍സി കമീഷന് നല്കി വിസയെടുത്ത് വന്നവരാണ് വെറും കൈയോടെ മടങ്ങിയത്. തിരിച്ചുവരാന്‍ കഴിയാത്ത വിധം വിരലടയാളം എടുത്താണ് ഇവരെ നാടുകടത്തിയത്.
കുവൈത്തില്‍ അനധികൃതമായി കഴിയുന്ന വിദേശികളുടെ കണക്കുകള്‍ പുറത്തുവിട്ട് താമസകാര്യ വകുപ്പ്. സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തി ഒമ്പതിനായിരം വിദേശികള്‍ ആണ് ഇഖാമാകാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങുന്നത്. അനധികൃത താമസക്കാരെ കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. ജനുവരി 11, 12 തീയതികളില്‍ സാല്‍മിയയിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയര്‍ ബ്രാഞ്ച് അങ്കണത്തിലാണ് പരിപാടി. ഒരുവര്‍ഷം നീളുന്ന ഡയമണ്ട് ജൂബിലി ആഘോഷ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളിലെ ആദ്യത്തേതാണ് ഉന്നതവിദ്യാഭ്യാസ മേള.
സൈബര്‍ കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള വിദ്വേഷ പ്രചാരണവും ഇല്ലാതാക്കുക, ദേശീയ സുരക്ഷ ഉറപ്പുവരുത്തുക, തീവ്രവാദ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്നതും ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതുമായ സന്ദേശങ്ങള്‍ തടയുക എന്നിവയാണ് നടപടിയുടെ പ്രധാനലക്ഷ്യം.
കുവൈത്തിലെ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ 2 വര്‍ഷം സ്വന്തം രാജ്യത്ത് നിന്ന ശേഷം കുവൈത്തില്‍ എത്തിയാല്‍ ഡ്രൈവിങ് ലൈസന്‍സിനായി വീണ്ടും അപേക്ഷിക്കണമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജറാ അല്‍ സബാഹ്.
കുവൈത്തില്‍ സ്വദേശി താമസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാരെ കുറിച്ച് വിവരം നല്കാന് നിര്‍ദേശം. വിദേശി ബാച്ചിലര്‍മാരെ ഒഴിപ്പിക്കാന്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഫര്‍വാനിയ ഗവര്‍ണറേറ്റാണ് നിര്‍ദേശം നല്‍കിയത്.
ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പുറത്തു വിട്ട കണക്കു പ്രകാരം 401 പേരാണ് 2018 ല്‍ റോഡപകടങ്ങളില്‍ മരിച്ചത്. 2016ല്‍ 429 ഉം 2017ല്‍ 424 ഉം ജീവനുകള്‍ റോഡില്‍ പൊലിഞ്ഞിരുന്നു. ജനസംഖ്യയും വാഹനങ്ങളും വര്‍ധിച്ചിട്ടും പോയ വര്‍ഷം മരണ സംഖ്യ കുറഞ്ഞത് ശുഭ സൂചനയാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.