Currency

കുവൈത്തില്‍ വിദേശികള്‍ക്കായി ബാച്ലര്‍ സിറ്റികള്‍

സ്വന്തം ലേഖകന്‍Friday, December 28, 2018 12:58 pm

കുവൈത്ത് സിറ്റി: വിദേശികള്‍ക്കായി ആറ് ബാച്ലര്‍ സിറ്റികള്‍ ആലോചിക്കുന്നതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി. സ്വകാര്യ നിക്ഷേപം സ്വീകരിച്ചുള്ള പങ്കാളിത്ത പദ്ധതികളായാണ് സിറ്റികള്‍ പണിയുകയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശി ബാച്ലര്‍മാര്‍ക്കായി കൂടുതല്‍ നഗരങ്ങള്‍ പണിയണമെന്ന മുനിസിപ്പാലിറ്റി അംഗം അഹമ്മദ് ഹദ്യാന്‍ അല്‍ അനേസിയുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനസംഖ്യാ വര്‍ധന ഉള്‍പ്പെടെ പരിഗണിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ക്ക് കൂടുതല്‍ പാര്‍പ്പിടകേന്ദ്രങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x