Currency

കുവൈത്തില്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കുന്നതിന് ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Thursday, December 20, 2018 12:08 pm

കുവൈത്ത് സിറ്റി: 2011 ജനുവരി ഒന്നിന് ശേഷം മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കുന്നതിന് ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇഖാമ പുതുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ജനുവരി ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനാണ് മാന്‍ പവര്‍ അതോറിറ്റി പുതിയ നിബന്ധന വെച്ചത്. 2011 ജനുവരി ഒന്നിന് മുന്‍പ് മാനേജര്‍ തസ്തികയില്‍ ഉള്ളവര്‍ക്ക് ഈ നിബന്ധന ബാധകമല്ലെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.

അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. അയോഗ്യരായ വിദേശികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിവരുകയാണ്.

പരിശോധനയില്‍ യോഗ്യത തെളിയിക്കാന്‍ സാധിക്കാതിരുന്നവരെ നേരത്തെ ചെയ്തിരുന്ന തസ്തികളില്‍നിന്ന് പി.ആര്‍ ഓഫിസര്‍ പോലുള്ള ജോലികളിലേക്ക് മാറ്റുകയായിരുന്നു. തസ്തികയില്‍ മാറ്റം വരുത്തിയതോടെ നിരവധി വിദേശികള്‍ ജോലി ഉപേക്ഷിച്ച് നാടുവിടുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x